കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ട്വന്റി-20. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്.
കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡില്‍ ട്വന്റി ട്വന്റി എല്‍.ഡി.എഫ്.-യു.ഡി.എഫ്. സംയുക്ത സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചു. എല്‍.ഡി.എഫ്. സ്വതന്ത്ര അമ്മിണിയെ യു.ഡി.എഫ്. പിന്തുണച്ചിരുന്നു.
ഐക്കരനാട്ടില്‍ 14ല്‍ 13 സീറ്റിലും ട്വന്റി-20 വിജയിച്ചു. കുന്നത്തുനാട്ടില്‍ മത്സരിച്ച 16 സീറ്റില്‍ അഞ്ചിടത്തും വിജയിച്ചു. മഴുവന്നൂരില്‍ 19 വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ അഞ്ചിടത്തും വിജയിക്കാനായി.
എട്ടുവര്‍ഷം മുന്‍പ് രൂപം കൊണ്ട ട്വന്റി-20 കൂട്ടായ്മ 2015ല്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റുകളാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 നേടിയത്.
content highlights: twenty-20 wins kizhakkambalam and ikkaranad