എറണാകുളം: ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ വോട്ടുകളുടെ വോട്ടെണ്ണല്‍ കളക്ടേറ്റില്‍ നടക്കും. സ്പാര്‍ക്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
21,146 ബാലറ്റ് പേപ്പറുകളാണ് വിതരണം ചെയ്തിരുന്നത്. 11,517 ബാലറ്റുകള്‍ ജീവനക്കാര്‍ക്കും 9629 എണ്ണം സ്‌പെഷ്യല്‍ ബാലറ്റുകളുമായാണ് വിതരണം നടത്തിയത്.
രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ട് മണിക്കു മുമ്പ് വരെ എത്തുന്ന തപാല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി പരിഗണിക്കും.
എട്ട് ടേബിളുകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത്. 52 ജീവനക്കാരെയും നിയമിച്ചു.