ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയില്‍ യു.ഡി.എഫ്. ഭരണം നിലനിര്‍ത്തി. 27 സീറ്റുകളുള്ള നഗരസഭയില്‍ 14 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ്. ഭരണം നിലനിര്‍ത്തിയത്. 

എട്ട് സിറ്റുകള്‍ നേടി എന്‍.ഡി.എ. രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ ആറ് സീറ്റുകളായിരുന്നു എന്‍.ഡി.എ. നേടിയിരുന്നത്. 

കേരള കോണ്‍ഗ്രസിന്റെ അടക്കം 11 സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫിന് ഇത്തവണ ഒരു സീറ്റ് മാത്രമാണ് നേടാനായത്. നാല് സീറ്റുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Content Highlights:  UDF wins in Chengannur  municipality