മാവേലിക്കര: ശക്തമായ ത്രികോണമ മത്സരം നടന്ന മാവേലിക്കര നഗരസഭയില്‍ മൂന്ന് മുന്നണികളും തുല്യസീറ്റുകള്‍ നേടി. എന്‍.ഡി.എ., യു.ഡി.എഫ്. മുന്നിണികള്‍ ഒന്‍പത് വീതം സിറ്റുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ്. എട്ട് സീറ്റില്‍ വിജയിച്ചു. എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ഥി കൂടി വിജയിച്ചതോടെ എല്‍.ഡി.എഫിന്റെ അക്കൗണ്ടിലും ഒന്‍പത് സീറ്റായി. 

2015-ല്‍ 28-ല്‍ 12 സീറ്റുകള്‍ നേടിയ സി.പി.എം. ഭരണം പിടിച്ച നഗരസഭിയില്‍ ബി.ജെ.പി. ഒന്‍പത് സീറ്റുകള്‍ നേടിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിറ്റാണ്ടുകള്‍ നഗരസഭ ഭരിച്ച യു.ഡി.എഫ്. 2015-ല്‍ ആറ് സീറ്റിലൊതുങ്ങിയിരുന്നു.

Content Highlights: Mavelikkara Municipality local body election result