maskആലപ്പുഴ: തിരഞ്ഞെടുപ്പുകാലത്ത് ഇനി മുഖംനോക്കി പാര്‍ട്ടി പറയാം. കോവിഡ് ബാധയെത്തുടര്‍ന്ന് ആളുകള്‍ മുഖാവരണം ധരിച്ചുതുടങ്ങിയതോടെ ചിരി മറഞ്ഞുപോയെങ്കിലും ഇനിമുതല്‍ ഏതു പാര്‍ട്ടിയാണെന്ന് മുഖാവരണം നോക്കി കണ്ടുപിടിക്കാം.

തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും പ്രചാരണത്തിനായി പുതിയ വഴികള്‍ തേടുകയാണ് സ്ഥാനാര്‍ഥികള്‍. നഗരത്തിലെ വിവിധ അച്ചടിസ്ഥാപനങ്ങളില്‍ മുഖാവരണ ആലേഖനത്തിനാണ് ആവശ്യക്കാര്‍ കൂടുതല്‍. സ്ഥാനാര്‍ഥികളുടെ ആവശ്യപ്രകാരം പേര്, ചിഹ്നം, മുഖം എന്നിവ അതില്‍ പതിച്ചുനല്‍കും. അണികളും സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കുന്നവരും ഇതു ധരിച്ചാല്‍ മതി. ബാക്കിക്കാര്യങ്ങള്‍ 'മുഖം' പറയും.

ഒന്നിന് 30 മുതല്‍ 50 വരെരൂപയാണ് വില. നൂറെണ്ണമെടുക്കുമെങ്കില്‍ 20 രൂപ നിരക്കില്‍ നല്‍കും. ചിഹ്നം, പേര് എന്നിവയ്ക്കാണ് ആവശ്യം കൂടുതല്‍. സ്ഥാനാര്‍ഥിയുടെ ചിത്രംകൂടി ഉള്‍പ്പെടുത്തുന്നതിനു ചെലവേറും. ഒരുദിവസം പരമാവധി മുന്നൂറെണ്ണമേ തയ്യാറാക്കാനാകൂവെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു.

Content Highlights: Masks with party symbols sold in market as part of election campaign