ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് മുന്നേറ്റം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഹരിപ്പാട് നിയോജക മണ്ഡലത്തിലും ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി മേല്‍ക്കൈ.

അരൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ആ സീറ്റ് പിടിച്ചെടുത്തിരുന്നു. ജില്ലയില്‍ എല്‍.ഡി.എഫ്.-ഏഴ്, യു.ഡി.എഫ്.-രണ്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടുനില എല്‍.ഡി.എഫ്-5,70,156, യു.ഡി.എഫ്.-4,73,979, എന്‍.ഡി.എ.-2,68,619 എന്നിങ്ങനെയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ആറു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് വോട്ടു കുറഞ്ഞു. മൂന്നിടത്താണ് അവര്‍ക്കു വോട്ടുകൂടിയത്.

കുട്ടനാട്ടിലും ചെങ്ങന്നൂരിലുമൊഴികെ എന്‍.ഡി.എ.യ്ക്ക് വോട്ടുകൂടി. യു.ഡി.എഫിന് മൂന്നു മണ്ഡലങ്ങളിലും വോട്ടു കൂടി. ആറിടത്ത് കുറവുണ്ടായി.

Content Highlights: Local Body Election Alappuzha analysis