M reshma
എം. രേഷ്മ

ചാരുംമൂട്: കളരിപ്പയറ്റിലെ മികച്ചപ്രകടനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ എം. രേഷ്മ (25) തിരഞ്ഞെടുപ്പു ഗോദയിലും മാറ്റുരയ്ക്കുന്നു.

കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തിലെ വടിവീശല്‍ ഇനത്തില്‍ തുടര്‍ച്ചയായി മൂന്നുമണിക്കൂര്‍ 50 മിനിറ്റുനേരത്തെ പ്രകടനം കാഴ്ചവെച്ചാണ് രേഷ്മ റെക്കോഡിട്ടത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പടനിലം ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്. ജില്ലാ-സംസ്ഥാന മത്സരങ്ങളില്‍ വാള്‍പ്പയറ്റിനത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പടനിലം നടുവിലേമുറി മിനിഭവനത്തില്‍ രാജന്റെ മകളാണ്.

Contrnt Highlights: Local Body Election Alappuzha 2020, M reshma, Bharanikkavu Block Panchayat