ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 77.32. ആകെയുള്ള 17,82,624 വോട്ടര്‍മാരില്‍ 13,76.317 പേര്‍ വോട്ടുചെയ്തു. ഇതില്‍ 78.45 ശതമാനം പുരുഷന്മാരും 76.31ശതമാനം സ്ത്രീകളുമാണ്. ആകെയുള്ള 8,39.025 പുരുഷ വോട്ടര്‍മാരില്‍ 6,57,268 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 9,43.588 സ്ത്രീ വോട്ടര്‍മാരില്‍ 7,19,046 പേരാണ് വോട്ടുചെയ്തത്. 

11 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ മൂന്നുപേര്‍ (27.27 ശതമാനം) വോട്ടുചെയ്തു. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം ചേര്‍ത്തലയിലാണ്. -83.36. ഏറ്റവും കുറവ് ചെങ്ങന്നൂരിലും. -68.66. പോളിങ്ങില്‍ മുന്നില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്കാണ്. -83.14. ഗ്രാമപ്പഞ്ചായത്തുകളുടെ പോളിങ് വിവരം ലഭ്യമായിട്ടില്ല.

പെരുമ്പളം ദ്വീപ് പഞ്ചായത്തില്‍ ഉയര്‍ന്ന പോളിങ്

പൂച്ചാക്കല്‍: കേരളത്തിലെ ഏറ്റവും വലിയ ദ്വീപുപഞ്ചായത്തായ പെരുമ്പളം രാഷ്ട്രീയപ്രബുദ്ധതയിലും മുന്നില്‍ത്തന്നെ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ദ്വീപില്‍ 87.32 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളോട് അതിരുപങ്കിടുന്ന ദ്വീപുപഞ്ചായത്തായ പെരുമ്പളത്തിനു പ്രത്യേകതകള്‍ അനവധിയാണ്.

ചേര്‍ത്തല താലൂക്കില്‍ വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണ് പെരുമ്പളം. 7838 ആണ് ഇവിടത്തെ വോട്ടര്‍മാരുടെ എണ്ണം. ഇവരില്‍ 3848 പുരുഷന്മാരും 3990 സ്ത്രീകളുമാണുള്ളത്. പെരുമ്പളം ദ്വീപിലേക്ക് വോട്ടിങ് സാമഗ്രികള്‍ എത്തിച്ചത് ജങ്കാറിലാണ്. 13 വാര്‍ഡുകളിലായി 13 പോളിങ് സ്റ്റേഷനുകളാണ് പെരുമ്പളം പഞ്ചായത്തില്‍ ഒരുക്കിയിരുന്നത്. ദ്വീപിലെ നാലു സ്‌കൂളുകളിലും പോളിങ് സ്റ്റേഷന്‍ ഉണ്ടായിരുന്നു.

മുന്നില്‍ ആലപ്പുഴ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞടുപ്പില്‍ രാത്രി വൈകിക്കിട്ടിയ കണക്കുപ്രകാരം കൂടുതല്‍ പോളിങ് ആലപ്പുഴയില്‍. 77.32 ശതമാനം. പത്തനംതിട്ടയാണ് കുറവ്-69.70. കോര്‍പ്പറേഷനുകളില്‍ 66.06 ശതമാനവുമായി കൊല്ലം ഒന്നാമതും 59.73 ശതമാനവുമായി തിരുവനന്തപുരം രണ്ടാമതുമാണ്. ലഭ്യമായ കണക്കുപ്രകാരം മുനിസിപ്പാലിറ്റികളില്‍ ചേര്‍ത്തലയാണ് മുന്നില്‍. 83.36. അഞ്ചുജില്ലകളിലായി 72.67 ശതമാനംപേര്‍ വോട്ടുചെയ്തു.

polling

polling

Content Highlights: Alappuzha registers 77.32 percent polling in local body election.