ജില്ലയില്‍ ഇത്തവണ വോട്ടുചെയ്യുന്നത് 17,82,587 വോട്ടര്‍മാര്‍. നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍മാര്‍ക്കു പുറമേയാണിത്. 1,782,587 വോട്ടര്‍മാരില്‍ 8,38,988 പുരുഷവോട്ടര്‍മാരും 9,43,588 സ്ത്രീ വോട്ടര്‍മാരുമാണ്. 11 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരാണ് ഉള്ളത്. 

ജില്ലയിലെ ആകെ പുതിയവോട്ടര്‍മാരുടെ എണ്ണം 52,885 ആണ്. പുതിയവോട്ടര്‍മാരില്‍ 23,940 പുരുഷന്‍മാരും 28,944 സ്ത്രീകളും ഒരാള്‍ ട്രാന്‍സ് ജെന്‍ഡറുമാണ്.

നഗരസഭകളില്‍ ആകെ 2,98,891 വോട്ടര്‍മാരും അഞ്ചു പ്രവാസി വോട്ടര്‍മാരുമുണ്ട്. 1,40,647 പേര്‍ പുരുഷന്‍മാരും 1,58,242 പേര്‍ സ്ത്രീകളും രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. പുതിയവോട്ടര്‍മാര്‍ 9,318. ഇതില്‍ 4,281 പേര്‍ പുരുഷന്‍മാരും 5,037 പേര്‍ സ്ത്രീകളുമാണ്.

ഗ്രാമപ്പഞ്ചായത്തുകളില്‍ 43,567 പേര്‍ പുതിയവോട്ടര്‍മാരാണ്. ഇതില്‍ 19,659 പേര്‍ പുരുഷന്‍മാരും 23,907 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

Content Highlights:  Local Body Election Alappuzha 2020 : 17,82,587 voters in Alappuzha district; New voters 52,885