ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 70 ല്‍ 62 സീറ്റും പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേല്‍ക്കുന്നത്. 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാവിലെ 11 മണിയോടെ കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

ഇതിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെജ്‌രിവാളിന്റെ വീട്ടില്‍ ചേര്‍ന്നു. നിയമസഭാ കക്ഷി നേതാവായി കെജ്‌രിവാളിനെ തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഉച്ചക്ക് ഒരു മണിയോടെ കെജ്‌രിവാള്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാരൂപവത്കരണവും സത്യപ്രതിജ്ഞാ ചടങ്ങും സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

Content Highlights: Kejriwal to Take Oath as Delhi CM From Ramlila Maidan on 16 Feb