ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ നാല് തവണ ബിജെപി എംഎല്‍എ ആയിരുന്ന മുന്‍ മന്ത്രികൂടിയായ ഹര്‍ഷന്‍ സിങ് ബല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ശനിയാഴ്ച എ.എ.പി. അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഹര്‍ഷന്‍ സിങ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

വിദ്യാഭ്യാസ-ആരോഗ്യ മേഖയില്‍ കെജ്‌രിവാള്‍ സര്‍ക്കാരുണ്ടാക്കിയ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. 'എനിക്ക് 20 വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അന്നത്തെ രാഷ്ട്രീയം. ഡല്‍ഹിയെ ലോകത്തിലെ ഒന്നാം നമ്പര്‍ നഗരമാക്കി മാറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരാളുമായി കൈക്കോര്‍ക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു' ഹര്‍ഷന്‍ സിങ് ബെല്ലി പറഞ്ഞു. 

മദന്‍ലാല്‍ ഖുറാന ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഹര്‍ഷന്‍ സിങ്. തന്റെ മണ്ഡലമായ ഹരി നഗറില്‍ നിരവധി ആളുകള്‍ എ.എ.പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Four-time BJP MLA Harsharan Singh Balli joins AAP