ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. 

" പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്. " -അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയില്‍ ആം ആദ്മി ഭരണം നലനിര്‍ത്തുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. എഎപി 50-57 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. ബിജെപി 26 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ലാതെ 2-3 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനങ്ങള്‍. 

അതിനിടെ ഇവിഎം മെഷീനില്‍ ക്രമക്കേട് നടത്താനുളള സാധ്യത പരിഗണിച്ച് ഡല്‍ഹിയില്‍ ആ ആദ്മി പ്രവര്‍ത്തകര്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. 

Content Highights: exit polls will fail on counting day says Manoj Tiwari