ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍. വികസനനേട്ടങ്ങളെല്ലാം വോട്ടായി മാറിയിരിക്കുന്നു. ജനപ്രിയ നേതാവ് വീണ്ടും അധികാരത്തിലേക്കേറാന്‍ ഒരുങ്ങുന്നു. 

ഭാര്യ സുനിത കെജ്‌രിവാളിനുള്ള ജന്മദിന സമ്മാനം കൂടിയാണ് കെജരിവാളിന് ഈ വിജയം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച്  ഇരുവരും സന്തോഷം പങ്കുവെച്ചു. 

ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്നും രാജിവെച്ചയാളാണ് അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍. 

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ എഎപി 60, ബിജെപി 10 എന്ന നിലയിലാണ് ലീഡ് നില.

Content Highlights: Delhi election 2020: AAP victory is Arvind Kejriwal's gift to wife on birthday