ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് പരാജയപ്പെടുന്നത്. 2015ല്‍ 9.7 ശതമാനം വോട്ടാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ വോട്ട് വിഹിതം 4.27 ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജി.

'പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തോല്‍വിക്കു പിന്നിലെ കാരണം പാര്‍ട്ടി വിശകലനം ചെയ്യുന്നതാണ്. ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന് വോട്ട് വിഹിതം കുറയാന്‍ കാരണം.'- സുഭാഷ് ചോപ്ര പറഞ്ഞു.

Content Highlights: Congress Delhi Cheif Subash Chopra Resigns due to party's failure