ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 70 അംഗ നിയസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളു.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷമുള്ളൂവെന്നാണ്‌ അറിയിച്ചിരുന്നത്. 

ക്ഷണംലഭിച്ച പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

Content Highlights: Arvind Kejriwal invites PM Modi to his swearing-in on Sunday