ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ വന്‍വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി.
'ഡല്‍ഹിയിലെ എല്ലാ വോട്ടര്ന്മാര്ക്കും നന്ദി. പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വനം ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി. ജനവിധി അംഗീകരിക്കുന്നു. അരവിന്ദ് കെജ്രിവാളിന് വിജയാശംസകള്‍ നേരുന്നു'. - മനോജ് തിവാരി ട്വീറ്റ് ചെയ്തു.
'ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. എവിടെയാണ് പിഴവു സംഭവിച്ചതെന്ന് വിശകലനം ചെയ്യും.' -തിവാരി കൂട്ടിച്ചേര്‍ത്തു.
Manoj Tiwari, Delhi BJP chief: We don't do politics of hate, we do politics of 'sabka saath sabka vikas'. Lot of things are said during elections but we never wanted that roads should be blocked for 60 days. We opposed that yesterday, we are opposing that today. #DelhiResults pic.twitter.com/E0BwnqgSy1
— ANI (@ANI) February 11, 2020
നിലവില്‍ എഎപി 63 സീറ്റുകളിലും ബിജെപി ഏഴ് സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം, 2015 തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാത്രം വിജയം നേടിയ ബിജെപിക്ക് നില മെച്ചപ്പെടുത്താനായതില്‍ താല്‍ക്കാലികമായി ആശ്വസിക്കാം.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബിജെപി മുന്നേറുമെന്ന് ആറാം ഇന്ദ്രിയത്തിലൂടെ കണ്ടിരുന്നതായി ശനിയാഴ്ച മനോജ് തിവാരി പറഞ്ഞിരുന്നു. 'പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്'.- മനോജ് പറയുന്നു.
എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ അണികളോട് അവസാഘട്ട വോട്ടെണ്ണല്‍ വരെ തളരാതെ ശക്തമായി പിടിച്ചു നില്ക്കാന് നിര്‍ദേശിക്കുകയായിരുന്നു തിവാരി.
ये सभी एग्ज़िट पोल होंगे fail..
— Manoj Tiwari (@ManojTiwariMP) February 8, 2020
मेरी ये ट्वीट सम्भाल के रखियेगा..
भाजपा दिल्ली में ४८ सीट ले कर सरकार बनायेगी .. कृपया EVM को दोष देने का अभी से बहाना ना ढूँढे..🙏
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളിന്റെ ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ക്ഷേത്രം അശുദ്ധമാക്കാനാണ് കെജ്രിവാള് ക്ഷേത്രത്തിലേക്ക് പോയതെന്നാണ് മനോജ് തിവാരി ആരോപിച്ചത്. ഷൂ അഴിച്ചു മാറ്റിയ അതേ കൈകള്‍ കൊണ്ടാണ് ഭഗവാന് ചാര്‍ത്താനുള്ള മാല പിടിച്ചതെന്നാണ് മനോജ് തിവാരി കെജ്രിവാളിനെതിരെ ഉന്നയിച്ചത്.
Content Highlights: accepting the mandate, congrats to Aravind Kejriwal, Manoj Tiwari reacting on election result