പട്‌ന : ബിഹാറില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്ന മണ്ഡലങ്ങളെല്ലാം മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. 

സാസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസ്സഫര്‍പുര്‍, പട്‌ന, ചപ്ര, കിഴക്കന്‍ ചംപാറണ്‍, സമസ്തിപുര്‍, പടിഞ്ഞാന്‍ ചംപാരണ്‍, സഹര്‍സ, ഫോര്‍ബസ് ഗഞ്ച് എന്നിവിടങ്ങളിലെ പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി നരോന്ദ്രമോദി പങ്കെടുത്തത്.

ഭാഗല്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി രോഹിത് പാണ്ഡെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അജിത് ശര്‍മ്മയേക്കാള്‍ മുന്നിലാണ്. ദര്‍ഭംഗായില്‍ 10ല്‍ 9 സീറ്റുകളും എന്‍ഡിഎ നേടി. ബിജെപി നേതാവ് സുരേഷ്‌കുമാര്‍ ശര്‍മ്മ ആണ് മുസ്സഫര്‍പുരിലും ഇതുവരെയുള്ള കണക്കുകള്‍ വെച്ച് മുന്നിട്ടു നില്‍ക്കുന്നത്.  പട്‌നയിലെ മിക്ക സീറ്റുകളിലും ബിജെപി- ജെഡിയു സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. സഹര്‍സയിലും ബിജെപി സ്ഥാനാര്‍ഥി അലോക് രഞ്ജനാണ് മുന്നിട്ടു നില്‍ക്കുന്നത്.

content highlights: NDA ahead in most seats where PM Modi held rallies, Bihar election