പനാജി: സിറ്റിങ് എം.പി.മാരായ ശ്രിപാദ് നായികും നരേന്ദ്ര സവായ്ക്കറും ഗോവയില്‍ നിന്ന് ബി.ജെ.പി.സ്ഥാനാര്‍ത്ഥികളായി ജനവിധി തേടും. ശനിയാഴ്ചയാണ് ഗോവയില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പുറത്തുവിട്ടത്.

1999 മുതല്‍ നോര്‍ത്ത് ഗോവയില്‍ നിന്നുള്ള സിറ്റിങ് എം.പി.യാണ് ശ്രിപാദ് നായിക്. നിലവില്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ് അദ്ദേഹം. 

2014 ലാണ് സവായ്കര്‍ ലോക്‌സഭയിലേക്ക് കന്നിയങ്കം കുറിച്ചത്.സൗത്ത് ഗോവയില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോണ്‍ഗ്രസ് കോട്ടയായിരുന്ന സൗത്ത് ഗോവയില്‍ നിന്ന് 49 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു 2014 ലെ വിജയം.

Content Highlights: BJP retains sitting MPs for Goa's two Lok Sabha seats