ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരേ ചെരുപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പരന്‍കുന്‍ഡ്രം നിയമസഭാമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം.
കമല്ഹാസന് വേദിയില്‍ സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ ഇദ്ദേഹത്തിനെതിരേ വേദിയിലേക്ക് ചെരുപ്പുകള്‍ എറിയുകയായിരുന്നു. തുടര്‍ന്ന് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ പരാതിയില്‍ ബി.ജെ.പി, ഹനുമാന്‍സേന സംഘടനകളിലെ പതിനൊന്നോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഗോഡ്സെക്കെതിരായ കമല്‍ഹാസന്റെ വിവാദ പരാമര്‍ശമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ഗോഡ്സെക്കതിരായ വിവാദ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരേ മതവികാരംവൃണപ്പെടുത്തിയെന്നാരോപിച്ച് ഒരുവിഭാഗം പരാതി നല്‍കിയിരുന്നു.
'ഇവിടെ ഒരുപാട് മുസ്ലീം വിഭാഗക്കാര്‍ കൂടിയതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഇത് മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നിലാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദു ആയിരുന്നു, അയാളായിരുന്നു നാഥുറാം വിനായക് ഗോഡ്സെ.'- എന്നായിരുന്നു കമല്ഹാസന് പറഞ്ഞത്.
Content Highlights: Slippers Thrown At Kamal Haasan, Controversy Over Godse Remark