വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ ആവേശം വിതച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോ.

ബനാറസ് ഹിന്ദുസർവകലാശാലാ കവാടത്തിൽനിന്ന് തുടങ്ങിയ റോ‍ഡ്‌ഷോ കാണാൻ വീഥികളുടെ ഇരുവശവും ആൾക്കാർ കൂട്ടംകൂടി നിന്നു. രണ്ടുമണിക്കൂറിനുശേഷം കാശിവിശ്വനാഥക്ഷേത്രത്തിലാണ് സമാപിച്ചത്. അവിടെ പ്രിയങ്ക പ്രാർഥനയും പൂജകളും നടത്തി. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.

രണ്ടാഴ്ചമുമ്പ് വാരാണസിയിൽ നാമനിർദേശപത്രിക സമർപ്പിച്ചശേഷം നരേന്ദ്രമോദി റോഡ് ഷോ നടത്തിയിരുന്നു.

content highlights: varanasi priyanka gandhi road show