ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയില്‍ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ പ്രിയങ്ക തൊടുന്നതും കൂടയില്‍ എടുത്തുവെക്കുന്നതും വീഡിയോയില്‍ കാണാം.

ആശയപരമായി ബി ജെ പിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്‌പ്പോഴും ബി ജെ പിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

രാഷ്ട്രീയത്തിലെ പ്രധാന എതിരാളി ബി ജെ പിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്ക് ഒരുവിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും അവര്‍ പറഞ്ഞു.

content highlights: priyanka gandhi holds snake in hand