ചണ്ഡിഗഢ്: കടുത്ത പോരാട്ടത്തിന് ഒടുവില്‍ പഞ്ചാബ് കോണ്‍ഗ്രസ് തിരിച്ചെടുത്തു.  എട്ട് സീറ്റുകള്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന പഞ്ചാബില്‍ വെറും രണ്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അക്കാലിദളിന് വെറും രണ്ട് സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. വെറും നാല് സീറ്റില്‍ മാത്രം എന്‍ഡിഎ ഒതുങ്ങിയെന്ന് ചുരുക്കം. ബോളിവുഡ് താരം സണ്ണിഡിയോളിന്റെ സാന്നിധ്യത്താല്‍ പഞ്ചാബിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലമായിരുന്നു ഗുര്‍ദാസ്പൂര്‍.  മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ബല്‍റാം ഝാക്കറുടെ മകനും നിലവിലെ എം.പിയുംമായ സുനില്‍ ഝാക്കറെയെ തോല്‍പിച്ച് സണ്ണി ഡിയോള്‍ വിജയം കൊയ്തു. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് 2017ലാണ് സുനില്‍ ഝാക്കറെ എം.പിയായത്.

2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അക്കാലിദള്‍ 4 സീറ്റും ബിജെപി 2 സീറ്റുമാണ് നേടിയത്. പഞ്ചാബില്‍ നിന്ന് മാത്രം ആറ് സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിച്ചത്. കന്നിയങ്കത്തില്‍ തന്നെ നാല് സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടി ഈ വട്ടം ഒരു സീറ്റില്‍ മാത്രം ഒതുങ്ങി പോയി. സംഗ്രൂരില്‍ നിന്നു ഭഗവത് മന്നാണ് ആം ആദ്മി ടിക്കറ്റില്‍ വിജയം നേടിയത്.

2019 മെയ് 19നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടന്നത്. 13 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 61.4 ശതമാനമായിരുന്നു പോളിങ്ങ് ശതമാനം

content highlights: bollywood star Sunny Deol Won, 2019 loksabha election