ഹിമാചല്‍ പ്രദേശില്‍ ബി ജെ പിക്ക് അടിപതറിയില്ല. നാലുസീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി മിന്നും വിജയം സ്വന്തമാക്കി. 2014ലും സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത് ബി ജെ പിയായിരുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു സംസ്ഥാനത്തെ  മത്സരം. 

സിറ്റിങ് എം പിയായ അനുരാഗ് സിങ് ഠാക്കൂര്‍ 682692 (69.04%) വോട്ടുകള്‍ നേടി ഹാമിര്‍പുറില്‍ നിന്ന് വിജയിച്ചു. 399572 വോട്ടാണ് അനുരാഗിന്റെ ഭൂരിപക്ഷം. 
കോണ്‍ഗ്രസിന്റെ രാംലാല്‍ ഠാക്കൂറിന് 283120 വോട്ടുകളെ ലഭിച്ചുള്ളു.

കാംഗ്രയില്‍നിന്ന് 477623 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കിഷന്‍ കപൂര്‍ വിജയിച്ചു. കിഷന് ലഭിച്ചത് 7,25218 (72.02%) വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ പവന്‍ കാജലിന് നേടാനായത് 247595 വോട്ടാണ്. 

മണ്ടിയില്‍നിന്ന് രാം സ്വരൂപ് ശര്‍മ 4,77623 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 6,47189 (68.75%)വോട്ടുകളാണ് ശര്‍മ നേടിയത്. കോണ്‍ഗ്രസിന്റെ ആശ്രയ് ശര്‍മ 2,41,730 വോട്ടുകള്‍ നേടി. 

ഷിംലയില്‍ സുരേഷ് കുമാര്‍ കശ്യപ് 606183 (66.35%) വോട്ടുകള്‍ നേടി വിജയിച്ചു. 3,27,515 വോട്ടുകളാണ് കശ്യപിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ ധനി റാം ഷന്‍ഡില്‍ 2,78,668 വോട്ടു നേടി രണ്ടാംസ്ഥാനത്തെത്തി.

content highlights: Himachal pradesh loksabha election result 2019