ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ എം.പി.മാരിൽ ഫണ്ട് ചെലവഴിക്കാത്തവരിൽ മുൻപിലുള്ളത് ഡൽഹി ബി.ജെ.പി. അധ്യക്ഷൻ മനോജ് തിവാരിയെന്ന് ആം ആദ്മി പാർട്ടി (എ.എ.പി.) ആരോപിച്ചു.

ഡൽഹിയിൽനിന്നുള്ള എം.പി.മാരുടെ ഫണ്ടിൽ ചെലവഴിക്കാതെ അവശേഷിക്കുന്ന തുക 11.48 കോടി രൂപയാണ്. ഇതിൽ 3.16 കോടി രൂപയാണ് വടക്കുകിഴക്കൻ ഡൽഹിയിൽനിന്നുള്ള എം.പി.യായ തിവാരിയുടെ വിഹിതം. ഡൽഹിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടും ഇതിനാവശ്യമായ തുക വകയിരുത്താൻ ബി.ജെ.പി. എം.പി.മാർ തയ്യാറായിട്ടില്ലെന്ന് എ.എ.പി. ആരോപിച്ചു.

നഗരത്തിലെ ജനസംഖ്യ പ്രതിവർഷം വർധിച്ചുവരികയാണ്. അതിനാൽ നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നു. എന്നാൽ, ശക്തമായ പരിഹാരനടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. ഇതുകാരണം ഡൽഹിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും എ.എ.പി. ആരോപിച്ചു.

content highlights: AAP Slams Manoj Thivari over mp fund expenditure, loksabha election 2019