തിരുവനന്തപുരം:  വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ അതൃപ്തിയുമായി യുഡിഎഫ് ഘടകകക്ഷികള്‍. സാഹചര്യം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഴുവന്‍ ഘടക കക്ഷികകളും കോണ്‍ഗ്രസിനെ അറിയിച്ചു.അനിശ്ചിതത്വം ഒഴിവാക്കി ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. 

കഴിഞ്ഞ രണ്ടുദിവസമായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ആശയവിനിമയം തുടരുകയാണ്. മറ്റ് ഘടക കക്ഷികളും അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

അതേസമയം അനിശ്ചിതത്വം നീളുന്നതില്‍ വയനാട് ഡിസിസി നിരാശ പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ജില്ലാ നേതൃത്വം പറയുന്നു. 

Content Highlights: Wayanad Seat Loksabha Election Rahul Gandhi