കൊല്‍ക്കത്ത: മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രമില്ലെന്നും അത് നേരത്തെതന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ഉണ്ടായ തിരിച്ചടിക്ക് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതാ ഇക്കാര്യം വ്യക്തമാക്കിയത്.

ആറ് മാസത്തോളമായി തനിക്ക് ജോലി ചെയ്യാനാകുന്നില്ല. താനൊരു അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു.  ഇത്‌ തനിക്ക് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായി തനിക്ക് തുടരാന്‍ താല്‍പര്യമില്ല. ഈ കസേര തനിക്ക് ഒന്നുമല്ല. പാര്‍ട്ടിയാണ് തനിക്ക് വലുതെന്നും മമത വ്യക്തമാക്കി. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി വന്‍ നേട്ടം കൈവരിച്ചിരുന്നു. 2014ല്‍ 2 രണ്ട് സീറ്റ് മത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 18 സീറ്റായാണ് അത് വര്‍ധിപ്പിച്ചത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റാണ് നേടാനായത്. ആകെ 42 സീറ്റാണ് പശ്ചിമ ബംഗാളിലുള്ളത്. 

ബി.ജെ.പിയുടെ ഈ വലിയ വിജയം തനിക്ക് അംഗീകരിക്കാനാകില്ലെന്നും മമത വ്യക്തമാക്കി. എങ്ങനെയാണ് ബി.ജെ.പിക്ക് ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമെല്ലാം ഇത്ര സീറ്റുകള്‍ വിജയിക്കാന്‍ സാധിക്കുക. ജനങ്ങള്‍ക്ക് ഇക്കാര്യം സംസാരിക്കാന്‍ ഭയമാണ്. പക്ഷെ തനിക്കതില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മമത വ്യക്തമാക്കി.

content highlights: Told Party I Don't Want To Continue As Chief Minister says Mamata Banerjee