ഭോപാൽ: കേന്ദ്രമന്ത്രി ഉമാഭാരതിയുമായുള്ള കൂടിക്കാഴ്ചയിൽ വികാരാധീനയായി മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും മധ്യപ്രദേശിലെ ഭോപ്പാൽ ലോക്‌സഭ മണ്ഡലം ബി.ജെ.പി. സ്ഥാനാർഥിയുമായ പ്രജ്ഞ സിങ് ഠാക്കൂർ.

ശ്യാംല ഹിൽസിലെ ഉമാഭാരതിയുടെ വസതിയിൽ തിങ്കളാഴ്ചയാണ് പ്രജ്ഞയെത്തിയത്. ഇരുവരും തമ്മിൽ ഭിന്നതയിലാണെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച. ഭോപ്പാലില്‍നിന്നുള്ള മുന്‍ എം.പിയാണ് ഉമാഭാരതി.

സന്ദർശനത്തിനുശേഷം മടങ്ങാനൊരുങ്ങവേ വാഹനത്തിനുള്ളിൽവെച്ച് പൊട്ടിക്കരഞ്ഞ പ്രജ്ഞയെ ഉമ സാന്ത്വനിപ്പിച്ച‌ു. വൻ ജനക്കൂട്ടത്തിനും മാധ്യമങ്ങൾക്കും മുന്നിലായിരുന്നു പ്രജ്ഞയുടെ വികാരപ്രകടനം.

ഭോപ്പാലിൽ പ്രജ്ഞയുടെ ജയം സുനിശ്ചിതമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഉമ പ്രതികരിച്ചു. ‘ഭോപ്പാലിൽ ദീദി മായുടെ (പ്രജ്ഞ സിങ്) സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നുതന്നെ ബി.ജെ.പി. വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നുറപ്പായതാണ്. പാർട്ടി എന്തുപറഞ്ഞാലും ഞാൻ അനുസരിക്കും.’ -അവർ പറഞ്ഞു.

Content Highlights: The Great Indian War 2019, General Election 2019, Pragya Singh thakur, Uma Bharti