ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ മുന്‍ ബി ജെ പി നേതാവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അമേത്തിയിലെ സഹായിയുമായിരുന്ന രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആദ്യം ബി ജെ പിയിലായിരുന്ന രവിദത്ത് പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേർന്നിരുന്നു. വ്യാഴാഴ്ചയാണ് രവിദത്ത് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 

ravi dutt mishra
Photo: ANI

അമേഠി മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സ്മൃതി ഇറാനി താമസിച്ചിരുന്നത് രവിയുടെ വീട്ടിലായിരുന്നുവെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലൊന്നാണ് അമേഠി. സ്മൃതി ഇറാനിയെയാണ് ബി ജെ പി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അമേഠിയില്‍ തിരഞ്ഞെടുപ്പു പര്യടനം നടത്തുന്നതിനിടെയാണ് രവിദത്ത് കോണ്‍ഗ്രസില്‍ എത്തിയതെന്നും ശ്രദ്ധേയമാണ്. 

RAVI DUTT MISHRA
Photo: ANI

content highlights: Smriti irani's associate from amethi joins congress