കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവര്ത്തകന് പ്രിയങ്ക ഗാന്ധിയെ കാണാനെത്തി. ഇന്ത്യ എഹെഡ് കേരളാ ചിഫ് റിപ്പോര്‍ട്ടര്‍ റിക്സണ് ഉമ്മന്‍ ആണ് പ്രിയങ്കയെ കാണാനത്തിയത്. അപകടത്തില്‍ പരിക്കേറ്റ റിക്സണെ പരിചരിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മുന്നിട്ടിറങ്ങിയിരുന്നു.
അപകടം കണ്ടയുടന്‍ ആകെ പരിഭ്രാന്തിയിലായിപ്പോയെന്നും ഉടന്‍ സി.പി.ആര് നല്‍കിയെന്നും പ്രിയങ്ക പറഞ്ഞു. ഷൂ ഊരിയ ശേഷം പ്രഥമ ശുശ്രൂഷ നല്‍കാനാണ് ശ്രമിച്ചത്. സംഭവം രാഷ്ട്രീയ വല്ക്കരിക്കാന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അപഹാസ്യകരമാണെന്ന് പ്രിയങ്ക പ്രതികരിച്ചു.
റിക്സണെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അദ്ദേഹത്തിന്റെ ഷൂ കൈയില്‍ പിടിച്ച് നില്ക്കുന്ന പ്രിയങ്കയുടെ ചിത്രം വലിയതോതില്‍ പ്രചരിച്ചിരുന്നു.
വയനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനിടെയിലാണ് കൂടിക്കാഴ്ച നടന്നത്.
Content Highlights: Rikson Ummen Meets with Priyanka Gandhi