തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ചരിത്രവിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി മണ്ഡലത്തിലെത്തും. 

ജൂണ്‍ ആദ്യവാരമായിരിക്കും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുകയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും രാഹുലിന്റെ സന്ദര്‍ശനമെന്നും സൂചനയുണ്ട്. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ഗാന്ധിയുടെ വിജയം. ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി.പി. സുനീറിനെ നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതേസമയം, ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെടുകയും ചെയ്തു. 

Content Highlights: rahul gandhi will visit wayanad on june first week