ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലേറുന്നതിന്റെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്ന് ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാദം പങ്കുവെച്ചത്. 

നമ്മള്‍ ഒരുമിച്ച് വളര്‍ന്നു, നമ്മള്‍ ഒരുമിച്ച് പുരോഗതി കൈവരിച്ചു, ഇനി നമ്മള്‍ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

എക്‌സിറ്റ് പോളുകള്‍ ഫലങ്ങളെപ്പോലും അമ്പരപ്പിക്കുന്ന മുന്നേറ്റം കൈവരിച്ചാണ് എന്‍.ഡി.എ രണ്ടാംതവണയും അധികാരത്തിലെത്തുന്നത്. ആകെ 351 സീറ്റുകളിലാണ് എന്‍.ഡി.എയുടെ മുന്നേറ്റം. യു.പി.എ. 89 സീറ്റുകളിലും മറ്റുള്ളവര്‍ 102 സീറ്റുകളിലും ഒതുങ്ങിപ്പോവുകയായിരുന്നു. 

Content Highlights: pm narendra modi tweets about loksabha election