രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയംനേടി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാര്‍ ഇവരാണ്.

24 കാബിനറ്റ് മന്ത്രിമാർ


രാജ്‌നാഥ് സിങ്
കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. നിലവില്‍ ലഖ്‌നൗവില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. നേരത്തെ വാജ്‌പേയി സര്‍ക്കാരില്‍ കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും ബിജെപി ദേശീയ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

അമിത് ഷാ
ബിജെപി ദേശീയ അധ്യക്ഷന്‍. കേന്ദ്ര മന്ത്രിസഭയില്‍ പുതുമുഖം. ഇത്തവണ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് ലോക്‌സഭയിലേക്കെത്തി.

നിതിന്‍ ഗഡ്കരി
കഴിഞ്ഞ മന്ത്രിസഭയില്‍ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. മഹാരാഷ്ട്ര സ്വദേശി. ജലസേചനം, നദീ വികസനം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നാഗ്പുരില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.

സദാനന്ദ ഗൗഡ
കഴിഞ്ഞ മന്ത്രിസഭയില്‍ രാസവസ്തുക്കള്‍-വളം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. സ്റ്റാസ്റ്റിക്കല്‍ പ്രോഗ്രാം, നിയമമന്ത്രാലയം, റെയില്‍വേ എന്നിവയുടേയും ചുമതല വഹിച്ചിട്ടുണ്ട്. ബെംഗളൂരു നോര്‍ത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.

നിര്‍മല സീതാരാമന്‍
കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മന്ത്രി. വ്യവസായ-വാണിജ്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗം.

രാം വിലാസ് പാസ്വാന്‍
എന്‍ഡിഎ സഖ്യ കക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍, കഴിഞ്ഞ മന്ത്രിസഭയില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായിരുന്നു.

നരേന്ദ്ര സിങ് തോമര്‍
കഴിഞ്ഞ മന്ത്രിസഭയില്‍ ഗ്രാമ വികസനം, പഞ്ചായത്തിരാജ് വകുപ്പും പാര്‍ലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശി. മൊറീന മണ്ഡലത്തില്‍ നിന്നാണ് ലോകസഭയിലേക്ക് തിരഞ്ഞെടുത്തത്.

രവിശങ്കര്‍ പ്രസാദ്
കഴിഞ്ഞ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി. മാനവിഭവ ശേഷി വകുപ്പ്, ടെക്‌സ്റ്റൈല്‍സ്, വാര്‍ത്ത വിനിമയം തുടങ്ങിയ വകുപ്പുകളും കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഹര്‍സിമ്രത് കൗര്‍ ബാദല്‍
എന്‍ഡിഎ സഖ്യ കക്ഷിയായ ശിരോമണി അകാലിദള്‍ എംപിയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. പഞ്ചാബിലെ ഭാതിന്ദ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.

തവാര്‍ ചന്ദ് ഗെഹ്ലോത്
കഴിഞ്ഞ സര്‍ക്കാരില്‍ സാമൂഹി നീതി-ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

സുബ്രഹ്മണ്യം ജയശങ്കര്‍
കേന്ദ്ര മന്ത്രിസഭയില്‍ പുതുമുഖം, മുന്‍ വിദേശകാര്യ സെക്രട്ടറിയാണ്. 2014-15 കാഘട്ടത്തില്‍ യുഎസ്എയിലും 2009-13 കാലഘട്ടത്തില്‍ ചൈനയിലും 2001-04 കാലഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിലും ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷഠിച്ചിട്ടുണ്ട്.

രമേശ് പൊഖ്‌റിയാല്‍ നിഷാങ്ക്
കേന്ദ്ര മന്ത്രിസഭയിലെ പുതുമുഖം. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയാണ്. നിലവില്‍ ഹര്‍ദ്വാറില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.

അര്‍ജുന്‍ മുണ്ട
കേന്ദ്ര മന്ത്രിസഭയിലേക്ക് ആദ്യം. രണ്ട് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ആയിട്ടുണ്ട്. ഖുന്തി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സ്മൃതി ഇറാനി
കഴിഞ്ഞ മന്ത്രിസഭയില്‍ ടെക്‌സ്റ്റൈല്‍സ്, വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു. മാനവ വിഭവശേഷി വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിയാണ്. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുള്ള ലോക്‌സഭാ അംഗം. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്.

ഡോ.ഹര്‍ഷവര്‍ധന്‍
കഴിഞ്ഞ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. പരിസ്ഥതി, വനം, കാലാവസ്ഥ മാറ്റം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കില്‍ നിന്നുള്ള എംപിയാണ്.

പ്രകാശ് ജാവദേക്കര്‍
കഴിഞ്ഞ മന്ത്രിസഭയില്‍ മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു. പരിസ്ഥതി, വനം, കാലാവസ്ഥ മാറ്റം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും ഊര്‍ജ്ജ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിയൂഷ് ഗോയല്‍
കഴിഞ്ഞ മന്ത്രിസഭയില്‍ റെയില്‍വേ, കല്‍ക്കരി വകുപ്പ് മന്ത്രിയായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ ധനകാര്യന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശി. മഹാരാഷ്ട്രയില്‍ നിന്ന് തന്നെയുള്ള രാജ്യസഭാംഗം.

ധര്‍മേന്ദ്ര പ്രധാന്‍
കഴിഞ്ഞ മന്ത്രിസഭയില്‍ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രിയായിരുന്നു. ഒഡീഷ സ്വദേശി. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

മുഖ്താര്‍ അബ്ബാസ് നഖ്വി
കഴിഞ്ഞ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി, ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിയാണ്. 2016-മുതല്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ അംഗം.

പ്രഹ്ലാദ് ജോഷി
കേന്ദ്ര മന്ത്രിസഭയിലേക്ക് ഇതാദ്യം. കര്‍ണാടക മുന്‍ ബിജെപി അധ്യക്ഷനാണ്. കര്‍ണാടകയിലെ ധര്‍വാദ് മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് ജയിച്ചത്.

മഹേന്ദ്രനാഥ് പാണ്ഡെ
കഴിഞ്ഞ സര്‍ക്കാരില്‍ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയായിരുന്നു. ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്. ചന്ദൗലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

അരവിന്ദ് സാവന്ത്
കേന്ദ്ര മന്ത്രിസഭയില്‍ പുതുമുഖം. ശിവസേനയുടെ പ്രതിനിധിയാണ് അരവിന്ദ് സാവന്ത്. മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തത്.

ഗിരി രാജ് സിങ്
കഴിഞ്ഞ മന്ത്രിസഭയില്‍ ചെറുകിട-ഇടത്തരം സംരഭങ്ങളുടെ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. സിപിഐ നേതാവ് കനയ്യ കുമാറിനെയാണ് ഇവിടെ ഗിരിരാജ് സിങ് പരാജയപ്പെടുത്തിയത്.

ഗജേന്ദ്ര സിങ് ശെഖാവത്ത്
കഴിഞ്ഞ സര്‍ക്കാരില്‍ കാര്‍ഷിക വകുപ്പ് സഹമന്ത്രിയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയാണ്. രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാര്‍

1-സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ 
2-റാവു ഇന്ദ്രജിത് സിങ്
3-ശ്രിപാദ് യെസ്സോ നായിക്
4-ഡോ.ജിദേന്ദ്ര സിങ്
5-കിരണ്‍ റിജ്ജു
6-പ്രഹ്ലാദ് സിങ് പട്ടേല്‍
7-രാജ് കുമാര്‍ സിങ്
8-ഹര്‍ദീപ് സിങ് പുരി
9-മന്‍സുഖ് എല്‍.മന്ദാവ്യ

24 അംഗ സഹമന്ത്രിമാര്‍

1-ഫഗ്ഗാന്‍സിങ് കുലസ്‌തെ
2-അശ്വിനി കുമാര്‍ ചൗബേ
3-അര്‍ജുണ്‍ രാം മെഗ്വാള്‍
4-വി.കെ.സിങ്
5-ക്രിഷന്‍ പാല്‍
6-ദാന്‍വെ റാവുസഹെബ് ദാദാറാവു
7-കിഷന്‍ റെഡ്ഡി
8-പര്‍ഷോത്തം രുപാല
9-രാംദാസ് അതാവലെ
10-സാധ്വി നിര്‍ജ്ഞന്‍ ജ്യോതി
11-ബാബുള്‍ സുപ്രിയോ
12-സഞ്ജീവ് കുമാര്‍ ബല്യാന്‍
13-ധോദ്രെ സഞ്ജയ് ഷംറാവു
14-അനുരാഗാ സിങ് ഠാക്കൂര്‍
15-അംഗാടി സുരേഷ് 
16-നിത്യാനന്ദ് റായി
17-രത്തന്‍ലാല്‍ കടാരിയ
18-വി.മുരളീധരന്‍
19-രേണുക സിങ് സരുത
20-സോം പ്രകാശ്
21-രമേശ്വര്‍ തേലി
22-പ്രതാപ് ചന്ദ്ര സാരംഗി
23-കൈലാഷ് ചൗധരി
24-ദേബശ്രീ ചൗധരി

Content Highlights: Narendra Modi's cabinet, New Ministers