ന്യൂഡല്‍ഹി: അമിത് ഷാ മോദി സര്‍ക്കാരില്‍ മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബിജെപിയില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നഡ്ഡ, പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് വന്നപ്പോള്‍ അതിനൊപ്പം പരിഗണിച്ച പേരാണ് നഡ്ഡയുടേത്. അതിനാല്‍ തന്നെ ധര്‍മ്മേന്ദ്ര പ്രധാനേക്കാള്‍ സാധ്യത നഡ്ഡയ്ക്ക് തന്നെയാണ്. 

ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. അമിത് ഷാ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ടേം പൂര്‍ത്തിയാക്കി. അതിനാല്‍ തന്നെ ഇനി ആ സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ല. ഗാന്ധിനഗറില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച അമിത് ഷായ്ക്ക് ധനം, ആഭ്യന്തരം ഇതില്‍ ഏതെങ്കിലും ഒരു വകുപ്പായിരിക്കും നല്‍കുകയെന്നാണ് സൂചനകള്‍.

Content Highlights: Nadda, Pradhan may be New BJP president