ന്യൂഡല്‍ഹി: എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. നിലവിലെ എം.പിയായ കെ.വി.തോമസിനെ ഒഴിവാക്കിയാണ് ഹൈബിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. തീരുമാനത്തോട്  പ്രതികരിച്ച കെ.വി തോമസ് തന്നെ കറിവേപ്പിലപോലെ വലിച്ചെറിയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. 

താനൊരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസിന് തന്നോട് നീതികാണിക്കാമായിരുന്നൂ. എന്ത് തെറ്റ് ചെയ്തുവെന്നോ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നോ അറിയില്ല. പ്രായമായത് തെറ്റല്ല. തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ ആര്‍ക്കും സാധിക്കില്ല. പൊതുപ്രവര്‍ത്തനവുമായി ജനങ്ങളോടൊപ്പം മുന്നോട്ട് പോകുമെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കെ.വി തോമസ് വ്യക്തമായി പ്രതികരിച്ചില്ല. അക്കാര്യം ആലോചിച്ചിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു കെ.വി തോമസിന്റെ പ്രതികരണം.

Content Highlights: MP K V Thomas Sad On Congress Seat Distribution