പുണെ: പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം  ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കുവേണ്ടി മധ്യവര്‍ഗത്തെ പിഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. ആദായ നികുതി വര്‍ധിപ്പിക്കാതെയും മധ്യവര്‍ഗത്തെ ബുദ്ധിമുട്ടിക്കാതെയുമാകും പദ്ധതി നടപ്പിലാക്കുകയെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

പുണെയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെപ്പറ്റി രാഹുല്‍ ഗാന്ധി വിശദീകരിച്ചത്. പദ്ധതിക്കാവശ്യമായ തുക കണ്ടെത്താനുള്ള കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയായി എന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.

കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത് എല്ലാവിഭാഗങ്ങളിലുമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണെന്നും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

Content Highlights: Money won't be taken from the middle class for NYAY Scheme  Promises Rahul Gandhi