രേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു വിജയത്തില്‍  സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യക്കാരനായ കോടീശ്വരന്‍ നോട്ടുകള്‍ വീശിയെറിയുന്നത് കാണൂ എന്ന തലക്കെട്ടില്‍ ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

അമേരിക്കയിലെ മാന്‍ഹട്ടനില്‍നിന്നുള്ളതാണ് ഈ വീഡിയോ എന്നായിരുന്നു പ്രചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വാസ്തമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 'ദ ഗോഡ് ജോയ് കുഷ്' എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ റാപ്പറാണ് വീഡിയോയില്‍ നോട്ടുകള്‍ വാരിവിതറുന്ന ആള്‍. അല്ലാതെ മോദി വിജയത്തില്‍ മതിമറന്ന് ആഘോഷിക്കുന്ന ഇന്ത്യക്കാരനായ കോടീശ്വരനല്ല. 

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ ദ ഗോഡ് ജോയ് കുഷ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു എന്നതാണ് മറ്റൊരു രസകരമായ വസ്തുത.  ജോയ് കുഷ് വലിച്ചെറിയുന്ന നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ നിരവധിയാളുകള്‍ തിരക്കു കൂട്ടുന്നതും വീഡിയോയില്‍ കാണാം. 

content highlights: money shower video from america has no link to  Modi's election victory celebration