ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാത്ത വധുവിനോട് ഉപമിച്ച് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കയാണ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. 

'കുറച്ച് റോട്ടിയുണ്ടാക്കുകയും കൂടുതല്‍ ശബ്ദമുണ്ടാക്കി താന്‍ ജോലി ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വധുവിനെ പോലെയാണ് മോദിജി. ഇതാണ് യഥാര്‍ഥത്തില്‍ മോദി സര്‍ക്കാരിന് സംഭവിച്ചത്'- സിദ്ദു ഇന്‍ഡോറില്‍ പറഞ്ഞു.

മോദി നുണകളുടേയും ഭിന്നിപ്പിന്റേയും നായകനും അംബാനിയുടെയും അദാനിയുടെയും ബിസിനസ് മാനേജറുമാണെന്ന്‌ സിദ്ദു ആരോപിച്ചു. 

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൗലാനാ ആസാദിന്റെയും മഹാത്മാഗാന്ധിയുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ വെള്ളക്കാരില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം നേടി തന്നു.  ഇന്‍ഡോറിലെ ജനങ്ങള്‍ കറുത്ത ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരും. രാജ്യത്തെ എല്ലാ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളും മോദി തകര്‍ത്തുവെന്നും സിദ്ദു ആരോപിച്ചു.

 

content highlights: Modi like bride who makes less rotis and more noise says Sidhu