ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്‍ രജനികാന്ത്. ഈ വിജയം മോദിയുടെ വിജയമാണ്. വ്യക്തിപ്രഭാവമുള്ള  നേതാവാണ് മോദി. നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും പ്രഭാവമുള്ള നേതാവാണ് മോദി-രജനികാന്ത് മാധ്യമങ്ങളോടു പറഞ്ഞു. 

വ്യാഴാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. നടനും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസനും മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണമുണ്ട്. 

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍പരാജയം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ കുറിച്ചും രജനികാന്ത് പ്രതികരിച്ചു. രാഹുല്‍ രാജിവെക്കേണ്ടതില്ല. തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന്‌ തെളിയിക്കുകയാണ് വേണ്ടിയത്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ശക്തമായിരിക്കണം-രജിനികാന്ത് പറഞ്ഞു. 

content highlights: modi is a charismatic leader says rajinikanth