ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി രണ്ടാമതും അധികാരമേറ്റ നരേന്ദ്രമോദി മന്ത്രിസഭയില്‍ പരിചയസമ്പന്നര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയ പ്രമുഖര്‍ മോദിയുടെ രണ്ടാം മന്ത്രിസഭയിലും തുടരും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. പ്രഹ്ലാദ് ജോഷി, കൈലാഷ് ചൗധരി തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും വസതികളില്‍ നടന്ന കൂടിക്കാഴ്ചകളിലാണ് മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മന്ത്രിസഭാംഗങ്ങള്‍ അവരാണ്

1. രാജ്‌നാഥ് സിങ്
2. അമിത് ഷാ (പുതുമുഖം)
3. നിതിന്‍ ഗഡ്കരി
4. സദാനന്ദ ഗൗഡ
5. നിര്‍മല സീതാരാമന്‍
6. റാം വിലാസ് പാസ്വാന്‍
7. നരേന്ദ്ര സിങ് തോമര്‍
8. രവിശങ്കര്‍ പ്രാസാദ്
9. ഹര്‍സിംറാത്ത് കൗര്‍ ബാദല്‍
10. തവര്‍ചന്ദ് ഗെഹ്‌ലോത്ത് 
11. എസ് ജയ്ശങ്കര്‍
12. രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്
13. അര്‍ജുന്‍ മുണ്ട
14. സ്മൃതി ഇറാനി
15. ഹര്‍ഷ് വര്‍ധന്‍
16. പ്രകാശ് ജാവദേക്കര്‍
17. പീയുഷ് ഗോയല്‍
18. ധര്‍മേന്ദ്ര പ്രധാന്‍
19. മുക്താര്‍ അബ്ബാസ് നഖ്വി
20. പ്രഹ്ലാദ് ജോഷി (പുതുമുഖം)
21. മഹേന്ദ്രനാഥ് പാണ്ഡെ
22. അരവിന്ദ് ഗണ്‍പത് സാവന്ത്
23. ഗിരിരാജ് സിങ്
24. ഗജേന്ദ്ര സിങ് ശെഖാവത്ത്
25. സന്തോഷ് കുമാര്‍ ഗാങ്‌വാര്‍
26. റാവു ഇന്ദ്രജിത്ത് സിങ്
27. ശ്രീപാദ് യെസ്സോ നായിക്
28. ഡോ ജിതേന്ദ്ര സിങ്
29. കിരണ്‍ റിജിജു
30. പ്രഹ്ലാദ് സിങ് പട്ടേല്‍
31. രാജ് കുമാര്‍ സിങ്
32. ഹര്‍ദീപ് സിങ് പുരി
33. മന്‍സുഖ് എല്‍ മണ്ഡവിയ
34. ഫഗ്ഗന്‍സിങ് കുലാസ്‌തെ
35. അശ്വി കുമാര്‍ ചൗബേ
36. അര്‍ജുന്‍ റാം മേഘ്‌വാല്‍
37. വി.കെ സിങ്
38. കൃഷന്‍പാല്‍ ഗുര്‍ജാര്‍
39. ദാന്‍വെ റാവുസാഹെബ് ദദാറാവു
40. ജി. കിഷന്‍ റെഡ്ഡി
41. പര്‍ഷോത്തം രൂപാല
42. രാംദാസ് അതാവ്‌ലെ
43. സാധ്വി നിരഞ്ജന്‍ ജ്യോതി
44. ബാബുല്‍ സുപ്രിയോ
45. സഞ്ജീവ് കുമാര്‍ ബല്യാന്‍
46. ധോത്രെ സഞ്ജയ് ഷംറാവു
47. അനുരാഗ് സിങ് ഠാക്കൂര്‍
48. അന്‍ഗാഡി സുരേഷ് ചന്നബാസപ്പ
49. നിത്യാനന്ദ് റായ്
50. രത്തന്‍ലാല്‍ കഠാരിയ (പുതുമുഖം)
51. വി മുരളീധരന്‍
52. രേണുക സിങ്
53. സോം പ്രകാശ് (പുതുമുഖം)
54. രാമേശ്വര്‍ തേലി (പുതുമുഖം)
55. പ്രതാപ് ചന്ദ്ര സാരംഗി
56. കൈലാഷ് ചൗധരി (പുതുമുഖം)
57. ദേബോശ്രീ ചൗധരി (പുതുമുഖം)

Content Highlights: Narendra Modi cabinet, New Ministers