കല്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോവാദികളുടെ ലഘുലേഖ. സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ശനിയാഴ്ച കല്പറ്റ പ്രസ് ക്ലബില്‍ തപാല്‍മാര്‍ഗമാണ് ലഘുലേഖയും കുറിപ്പും ലഭിച്ചത്. 

മാറിവരുന്ന സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുമാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായതിനാല്‍ അതീവഗൗരവത്തോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. 

ആഴ്ചകള്‍ക്ക് മുമ്പ് വയനാട്ടില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനുമുമ്പാണ് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ ഏറ്റുമുട്ടലില്‍ വധിച്ചത്. ഈ സംഭവത്തിനുശേഷം വയനാട്ടില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. 

Content Highlights: maoist letter to wayanad farmers to boycott loksabha election