ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ മേനകാഗാന്ധിക്ക് മന്ത്രിസ്ഥാനമില്ല. അവര്‍ പ്രോ ടേം സ്പീക്കറായേക്കുമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുതിയ ലോക്‌സഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക എന്നതാണ് പ്രോ ടേം സ്പീക്കറുടെ മുഖ്യചുമതല. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിന് മുമ്പ് സഭാ നടപടികള്‍ നിയന്ത്രിക്കേണ്ടതും പ്രോ ടേം സ്പീക്കറാണ്.

മുതിര്‍ന്ന ബിജെപി നേതാവായ മേനകാഗാന്ധി എട്ടു തവണ എം.പിയായിട്ടുണ്ട്. നാല് മന്ത്രിസഭകളില്‍ അംഗമായിരുന്നു. എന്നാല്‍, ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ക്കൊപ്പം അവര്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ വനിതാ - ശിശുക്ഷേമ മന്ത്രിയായിരുന്നു. തിരഞ്ഞെടുപ്പില്‍ യു.പിയിലെ സുല്‍താന്‍പൂരില്‍നിന്നാണ് അവര്‍ വിജയിച്ചത്.

Content Highlights: Maneka Gandhi, pro-tem speaker, PM Modi's cabinet