ലഖ്‌നൗ: അമേഠിയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും ഒടുവിലത്തെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി. സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അമേഠിയില്‍ ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയെക്കാള്‍ അയ്യായിരത്തിലധികം വോട്ട് നേടിയാണ് സ്മൃതിയുടെ തേരോട്ടം. 

അതേസമയം, അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സരിത എസ്. നായര്‍ 77 വോട്ടുനേടി. വോട്ടെണ്ണല്‍ ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോഴുള്ള കണക്കുകളിലാണ് സരിതാ എസ്. നായര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണവും പുറത്തുവന്നിരിക്കുന്നത്. നേരത്തെ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത എസ്. നായര്‍ പത്രിക നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. ഇതോടെയാണ് അമേഠിയിലെത്തി സരിത എസ്. നായര്‍ പത്രിക സമര്‍പ്പിച്ച് മത്സരത്തിനിറങ്ങിയത്. 

Content Highlights: loksabha election result 2019 rahul gandhi trailing in amethi, saritha s nair votes in amethi