തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പര്‍ ബൂത്തില്‍ ഈ മാസം മുപ്പതിന് റീപോളിങ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 

മോക് പോളിലെ വോട്ടുകള്‍ നീക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഇവിടെ വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ കൂടുതലാണ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റീ പോളിങ് നടത്താന്‍ തീരുമാനിച്ചത്. റീ പോളിങിന്റെ തിയതി നേരത്തെ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മോക് പോള്‍ നടത്തിയ സമയത്ത് ചെയ്ത വോട്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെ വോട്ടെടുപ്പ് തുടങ്ങിയതാണ് മെഷീനില്‍ അധിക വോട്ട് വരാന്‍ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

Content Highlights: kalamassery booth-83 repolling april 30-loksabha election