തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പത്തുലക്ഷം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി.

കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തിരിമറി നടത്തിയിരിക്കുന്നതെന്നും ഇടതുസംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പോസ്റ്റല്‍ വോട്ട് ക്രമക്കേടിലെ ഡി.ജി.പി.യുടെ പ്രാഥമിക റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണം നാലോ അഞ്ചോ ഉദ്യോഗസ്ഥരിലേക്ക് ഒതുക്കാനാണ് ശ്രമം. പോസ്റ്റല്‍ ബാലറ്റില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനാല്‍ വീണ്ടും പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

Content Highlights: irregularities in voters list oommen chandy's allegation against state government, cpm and officers