കോട്ടയം: ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ പി.ജെ ജോസഫ് അര്‍ഹനാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടാമനാണ് പി.ജെ ജോസഫ്. പി.ജെ ജോസഫ് എല്‍.ഡിഎഫിലേക്ക് വരാന്‍ തയ്യാറായാല്‍ സഹകരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് മാതൃഭൂമി.കോമിനോട് വ്യക്തമാക്കി.

"പി.ജെ ജോസഫിന് സീറ്റ് നിഷേധിക്കും എന്ന കാര്യം ഉറപ്പായിരുന്നു. കോട്ടയത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥി വേണം എന്ന കാരണം പറയുന്നത് പി.ജെ ജോസഫിനെ ഒഴിവാക്കാന്‍ മാത്രമാണ്. നേരത്തെ കോട്ടയത്ത് നിന്നുള്ള നേതാക്കള്‍ ഇടുക്കിയിലും മലബാറിലും പോയി മത്സരിച്ച ചരിത്രമുണ്ട്. നിലവിലെ സാഹചര്യത്തില്‍ പി.ജെ ജോസഫ് വിഭാഗവുമായി സഹകരിക്കില്ല. എല്‍.ഡി.എഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരുമായി സഹകരിക്കും". 

നിലവില്‍ തങ്ങള്‍ എല്‍.ഡി.എഫില്‍ സംതൃപ്തരാണ്. മുന്നണി തീരുമാനിച്ചാല്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. ഇടത് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. പാര്‍ട്ടിക്ക് രണ്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത് ഒരു ഒത്തുതീര്‍പ്പിന്റെയും ഭാഗമായിട്ടല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.

content highlights: francis george, PJ Joseph, KM Mani, Kerala Congress, UDF, LDF