ന്യൂഡല്‍ഹി: 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 26 വരെ നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത് സംസാരിക്കും. കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് അവതരിപ്പിക്കും.
Union Minister Prakash Javadekar: Union Budget will be presented on July 5 https://t.co/48QsaRt478
— ANI (@ANI) 31 May 2019
താത്ക്കാലിക സ്പീക്കറായി മനേകാ ഗാന്ധിയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജൂണ്‍ 19-നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി പുതുതായി തിരഞ്ഞെടുത്ത സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറെ നിയമിച്ചതിന് ശേഷം നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇരുസഭകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും.
അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യ ബിജെപി നേതാവാണ് നരേന്ദ്ര മോദി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ഇത്തവ 352 സീറ്റുകളാണ് ലഭിച്ചത്. ബിജെപി സ്വന്തമായി 303 സീറ്റ് നേടിയിട്ടുണ്ട്.
Content Highlights: First Parliament Session Of NDA-2 Government From June 17 To July 26