നരേന്ദ്ര മോദിജി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്ന് ടി.പി സെന്‍കുമാര്‍. കൂടാതെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്യണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മള്‍ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മള്‍ മുഖവിലയ്ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂര്‍ത്തം ആഘോഷിക്കുമ്പോള്‍ കേരളീയരായ നമ്മളും അതില്‍ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് 

Content Highlights: T P Senkumar, Modi