മഥുര: ബിജെപി സ്ഥാനാര്‍ഥി ഹേമാ മാലിനിക്ക് വേണ്ടി സുപ്രസിദ്ധ ഹിന്ദിചിത്രമായ ഷോലെയിലെ ഡയലോഗുമായി ഭര്‍ത്താവ് ധര്‍മേന്ദ്ര. ഹേമാ മാലിനിയും ധര്‍മേന്ദ്രയും ചേര്‍ന്നഭിനയിച്ച ഷോലെയിലെ ഡയലോഗ് സന്ദര്‍ഭോചിതമായി ധര്‍മേന്ദ്ര പ്രയോഗിക്കുകയായിരുന്നു.
ധര്‍മേന്ദ്രയുടെ വാക്കുകള്‍ കരഘോഷത്തോടെ ആളുകള്‍ സ്വീകരിച്ചു. ഞാനൊരു കര്‍ഷകന്റെ മകനാണെന്നും ചെറുപ്പകാലത്ത് വയലുകളില്‍ അധ്വാനിച്ചിരുന്ന ആളായിരുന്നുവെന്നും ധര്‍മേന്ദ്ര പറഞ്ഞു. കര്‍ഷകര്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ധര്‍മേന്ദ്ര അഭ്യര്‍ഥിച്ചു.
ഗോവര്ധന് ഏരിയയിലാണ് ഹാമാമാലിനിക്ക് വേണ്ടി ധര്‍മേന്ദ്ര പ്രചാരണത്തിനിറങ്ങിയത്. വയലില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം നെല്ലുകൊയ്യാനായി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ഡ്രീം ഗേള്‍ എന്ന ഹേമാമാലിനിയുടെ ബോളിവുഡിലെ ചെല്ലപ്പേരിനെ പരിഹസിച്ച് ഡ്രാമാ ഗേള്‍ എന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ധര്‍മേന്ദ്രയും കൂടെയെത്തിയതില് താന്‍ വളരെയധികം സന്തുഷ്ടയാണെന്ന് ഹേമാമാലിനി പിന്നീട് ട്വീറ്റ് ചെയ്തു.
Content Highlights: Dharmendra recalls 'Sholay' dialogues - at rally