ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇടത് പുനരേകീകരണം വേണമെന്ന് സിപിഐ. തമിഴ്‌നാട്ടില്‍ ഒഴികെ ഒരിടത്തും പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉണ്ടായിട്ടില്ലെന്നും സിപിഐ. ദേശീയ നിര്‍വാഹക സമിതി വിലയിരുത്തി.

നിലവിലെ സാഹചര്യത്തില്‍ ഇടതു മുന്നേറ്റങ്ങളുടെ ഏകീകരണം ആവശ്യമാണ്. ഇടതുപക്ഷത്തിന്റെ അരികുവത്കരണം രാജ്യത്തിന്റെ ഭാവിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. മറ്റു ചില ഇടതു പാര്‍ട്ടികളില്‍നിന്ന് ഇതു സംബന്ധിച്ച് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. 

കേരളത്തെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയം ഇത്തവണ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമായി എന്ന് സിപിഐ വിലയിരുത്തുന്നു. എന്നാല്‍ അതൊരു പ്രധാന കാരണമാണെന്ന് പറയാനാവില്ല. മറ്റു പല കാരണങ്ങളും കേരളത്തിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കുന്നു.

Content Highlights: cpi national national council meeting, lok sabha election 2019