ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയ്ക്കും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബുധനാഴ്ച പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

മുന്‍ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സോലാപുരില്‍നിന്നും മുതിര്‍ന്ന നേതാവ് രാജ് ബബ്ബര്‍ മൊറാദാബാദില്‍നിന്നും മത്സരിക്കും. നടന്‍ സുനില്‍  ദത്തിന്റെ മകള്‍ പ്രിയ ദത്ത് മുംബൈ നോര്‍ത്ത് സെന്‍ട്രലിലും ജനവിധി തേടും. മിലിന്ദ് ഡിയോറ, ശ്രീപ്രകാശ് ജെയ്‌സ്വാള്‍, സാവിത്രി ഫൂലെ എന്നിവരും പട്ടികയിലുണ്ട്. 

ഉത്തര്‍പ്രദേശില്‍ അടക്കം ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.

Content Highlights: Congress's Second candidat List, Lok Sabha Elections 2019